പീഡനക്കേസില്‍ ഡോക്ടര്‍ക്ക് ജാമ്യം


കാഞ്ഞങ്ങാട്: ചികിത്സതേടിയെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ക്ലിനിക്കിനുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ കാഞ്ഞങ്ങാട്ടെ ചില്‍ഡ്രന്‍സ് സ്‌പെഷലിസ്റ്റ് ഡോ.പി.കൃഷ്ണന് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം.
ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ജില്ലാ ആശുപത്രിയിലെ മുന്‍സൂപ്രണ്ടും ഐഎംഎ, ലയണ്‍സ് തുടങ്ങിയ സംഘടനകളുടെ ഭാരവാഹിയുമായിരുന്നു പി.കൃഷ്ണന്‍. പെരിയയിലെ ക്ലിനിക്കില്‍ വെച്ച് കഴിഞ്ഞ ജൂണ്‍ 26 നാണ് പീഡനമുണ്ടായത്. അന്നുമുതല്‍ കൃഷ്ണന്‍ ഒളിവിലായിരുന്നു. പിതാവിനോടും സഹോദരിയോടും ഒപ്പം ചികിത്സയ്ക്ക് വന്ന പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്.

Post a Comment

0 Comments