പെണ്‍കുട്ടിയുമായി പ്രണയം: യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദ്ദിച്ച കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍


കാഞ്ഞങ്ങാട്: കാറില്‍ സഞ്ചരിക്കുകയായിരുന്ന യുവാവിനെ തടഞ്ഞ് തട്ടികൊണ്ടു പോയി പുഴക്കരയിലെ തെങ്ങില്‍ കെട്ടിയിട്ട് ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ഒന്നും നാലും പ്രതികളെ പോലീസ് അറസ്റ്റു ചെയ്തു.
ചിത്താരി മീത്തല്‍ ഹൗസില്‍ അസൈനാറിന്റെ മകന്‍ അബ്ദുല്‍ അസീസ് (34), ചിത്താരി വി.പി റോഡിലെ വി. പി ഹൗസ് ബൈത്തുറഹ്മയിലെ എം.വി. ഫൗസിയയുടെ മകന്‍ തൗഫീഖ് (24) എന്നിവരെയാണ് എസ്.ഐ കെ.പി.വിനോദ്കുമാര്‍ അറസ്റ്റു ചെയ്തത്. കേസില്‍ നാല് പ്രതികളെ കൂടി പിടികിട്ടാനുണ്ട്.
മാര്‍ച്ച് 9 ന് ഉച്ചതിരിഞ്ഞ് രണ്ടരയോടെ ചിത്താരി ബംഗ്ലാവ് ഹോട്ടലില്‍ നിന്നും കൂളിക്കാട് ഭാഗത്തേക്ക് കെ.എല്‍ 60 ക്യൂ 3919 നമ്പര്‍ കാറില്‍ മൂന്ന് സുഹൃത്തുക്കളോടൊപ്പം പോവുകയായിരുന്ന കാഞ്ഞങ്ങാട് ഗാര്‍ഡര്‍ വളപ്പിലെ ഷെഫീഖിനെ (26) ആറംഗസംഘം കാര്‍ തടഞ്ഞുനിര്‍ത്തി ചിത്താരി പുഴക്കരയിലെ ചതുപ്പ് സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി വടികൊണ്ടും കൈകൊണ്ടും മുഖത്തും ചെവിയിലും അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെളിയില്‍ ചവിട്ടിതാഴുത്തുകയും ചെയ്യുകയായിരുന്നു. പിന്നീട് തെങ്ങില്‍ കെട്ടിയിട്ട ശേഷം തടികൊണ്ടും അക്രമിച്ചു.
ചിത്താരിയിലെ ഒരു പെണ്‍കുട്ടിയുമായുള്ള പ്രണയബന്ധത്തിന്റെ പേരിലാണ് യുവാവിനെ തട്ടികൊണ്ടുപോയി അക്രമിച്ചത്.

Post a Comment

0 Comments