കാഞ്ഞങ്ങാട്: കൊവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് തീവണ്ടികള്‍ക്കും ദീര്‍ഘദൂര ബസ് സര്‍വ്വീസുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ മറവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നോയല്‍ ടോം ജോസും കാഞ്ഞങ്ങാട് നഗരസഭാ ചെയര്മാന് വി.വി.രമേശന്റെ ഔദ്യോഗിക വാഹനത്തിന്റെ ഡ്രൈവറും ഡിവൈ.എഫ്.ഐ പ്രവര്‍ത്തകനുമായ വി.രാജേഷും നടത്തുന്ന കൂട്ടുകച്ചവടം വിവാദമായി.
കാസര്‍കോടുമുതല്‍ തിരുവനന്തപുരം വരെ നോയലും രാജേഷും ചേര്‍ന്ന് സ്വകാര്യ ബസ് സര്‍വ്വീസ് നടത്തുന്നതാണ് വിവാദമായിരിക്കുന്നത്. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.പി.സി.സിക്കും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനും പരാതി നല്കി. ഒരു സര്‍വ്വീസ് നടത്തുമ്പോള്‍ പതിനായിരം മുതല്‍ 20,000 രൂപവരെ ലാഭം ലഭിക്കുമത്രെ. രണ്ടുപേരുടെയും സ്വാധീനം ഉപയോഗിച്ചാണ് ബസ് സര്‍വ്വീസ് നടത്തുന്നത്. കാശുണ്ടാക്കുന്ന കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസുകാരനും ഡിവൈഎഫ്ഐക്കാരനും തമ്മില്‍ അഭിപ്രായവ്യത്യാസമില്ല. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അരുംകൊലചെയ്ത പാര്‍ട്ടിയുടെ നേതാവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നോയല്‍ ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നോയലിനെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ബസ് സര്‍വ്വീസ് നടത്തുന്ന കാര്യം രാജേഷ്.വി കാഞ്ഞങ്ങാട് എന്ന തന്റെ ഫേസ്ബുക്ക് പേജിലൂടെ രാജേഷ് തന്നെയാണ് പോസ്റ്റ്ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ട് നമ്പറുകളാണ് ബന്ധപ്പെടാനായി നല്‍കിയിരിക്കുന്നത്. അതിലൊന്ന് 9605780127 എന്ന നോയല്‍ ടോം ജോസിന്റെ നമ്പറാണ്. ഫേസ്ബുക്ക് പേജിന്റെ സ്ക്രീന്‍ഷോട്ട് സഹിതമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.പി.സി.സിക്ക് പരാതി നല്‍കിയിട്ടുള്ളത്.
നോയല്‍ രാജപുരം ടെന്ത് പയസ് കോളേജ് കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായിരിക്കെ രാജേഷ് അതേകോളേജില്‍ എസ്.എഫ്.ഐയുടെ യൂണിയന് ചെയര്‍മാനായിരുന്നു. അന്നുമുതലുള്ള ബന്ധമാണ് ഇവരുടെ കൂട്ടുകച്ചവടത്തിലേക്ക് എത്തിയത്. നോയലിനെതിരെ നേരത്തെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിക്ക് നല്കിയ മറ്റൊരു പരാതിയില്‍ കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റി നിയോഗിച്ച അന്വേഷണ സംഘം കാഞ്ഞങ്ങാട്ടെത്തി തെളിവ് ശേഖരിച്ചിരുന്നു. ആദിവാസി വീട്ടമ്മയുടെ മകന് എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ സഹായമായി ലഭിച്ച രണ്ട്ലക്ഷം രൂപ വാങ്ങി തിരിച്ചുകെടുക്കാത്ത ഒരു കേസില്‍ ഇടപെട്ടപ്പോള്‍ സ്ഥലത്തെ ഒരു വനിതാ പഞ്ചായത്ത് അംഗത്തോട് മോശമായി പെരുമാറി എന്ന പരാതിയിലാണ് കഴിഞ്ഞ ദിവസം അന്വേഷണ കമ്മീഷന് തെളിവ് ശേഖരിച്ചത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ വി.പി.ദുല്‍ഖിഫ്, പി.കെ.രാജേഷ് എന്നിവരായിരുന്നു അന്വേഷണ കമ്മീഷന്.
രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് എന്ന നിലയിലാണ് നോയല്‍ അറിയപ്പെട്ടിരുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം ലഭിക്കുന്നതിന് ഉണ്ണിത്താന്റെ സഹായം ലഭിച്ചിരുന്നുവത്രെ. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ 'എ' ഗ്രൂപ്പുകാരന് കൂടിയായ നോയലിന്റെ രാഷ്ട്രീയഭാവി ഇരുളിലേക്കാണ് നീങ്ങുന്നത്. ഉണ്ണിത്താനാകട്ടെ തീവ്ര 'ഐ' ഗ്രൂപ്പുകാരനുമാണ്.
0 Comments