ചിത്താരി: ചിത്താരി നായ്ക്കരവളപ്പ് കുടുംബക്ഷേത്രത്തില്‍ നിന്നും പഞ്ചലോഹ വിഗ്രഹവും 5000 രൂപയും കവര്‍ച്ച നടത്തിയകേസില്‍ അന്വേഷണം പുരോഗമിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി എം.പി.വിനോദിന്റെ മേല്‍നോട്ടത്തില്‍ ഹോസ്ദുര്‍ഗ് എസ്.ഐ രാജീവന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ക്ഷേത്രത്തിന്റെ പരിസരങ്ങളിലെ നിരവധി സിസി ക്യാമറ ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിച്ചു. ഇതില്‍ നിന്നും വിലപ്പെട്ട തെളിവുകള്‍ ലഭിച്ചതായി അറിയുന്നു. അതോടൊപ്പം തന്നെ ക്ഷേത്രത്തില്‍ നിന്നും ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ച വിരലടയാളങ്ങളും പരിശോധിച്ചുവരികയാണ്. എസ്.ഐ രാജീവന് പുറമെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുഭാഷ്, സിവില്‍പോലീസ് ഓഫീസര്‍മാരായ സുമേഷ്, പ്രിയേഷ് എന്നിവരാണ് പ്രത്യേക അന്വേഷണസംഘത്തിലുള്ളത്.
0 Comments