നിരോധനം ലംഘിച്ച് വില്‍പ്പന നടത്തിയ മത്സ്യം പോലീസ് നശിപ്പിച്ചു


അജാനൂര്‍: കൊവിഡ് നിരോധനം ലംഘിച്ച് പൊതുസ്ഥലത്തും വഴിവക്കിലും വില്‍പ്പനക്ക് വെച്ച മത്സ്യം പോലീസ് പിടികൂടി നശിപ്പിച്ചു.
അജാനൂര്‍ ഇക്ബാല്‍ ജംഗ്ഷന്‍, മീനാപ്പീസ് കടപ്പുറം, പുതിയവളപ്പ് കടപ്പുറം, ഹോസ്ദുര്‍ഗ്, കുശാല്‍നഗര്‍, ചാമുണ്ഡികുന്ന്, മഡിയന്‍, ആലാമിപ്പള്ളി, കൊവ്വല്‍പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ വില്‍പ്പനക്ക് വെച്ച പച്ചമത്സ്യമാണ് ഹോസ്ദുര്‍ഗ് എസ്.ഐ കെ.പി.വിനോദ്കുമാറും സംഘവും നശിപ്പിച്ചത്. ജില്ലയില്‍ മത്സ്യവില്‍പ്പന നിരോധിച്ചതിനാല്‍ കണ്ണൂരേക്കാണെന്നും പറഞ്ഞ് മംഗലാപുരത്തുനിന്ന് കടത്തികൊണ്ടുവരുന്ന മത്സ്യം കാഞ്ഞങ്ങാട്ടാണ് ഇറക്കിയിരുന്നത്. മത്സ്യത്തിന് പുറമെ റോഡരികിലുള്ള പഴം, പച്ചക്കറി വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്.

Post a Comment

0 Comments