തട്ടിപ്പുകാരിയുടെ സഹായത്തോടെ അധികാരത്തിലേറി


കാഞ്ഞങ്ങാട്: തൊഴിലാളികളുടെ പേര് പറഞ്ഞും തട്ടിപ്പ്കാരിയായ ഒരു സ്ത്രീയെ മുന്നില്‍ നിര്‍ത്തിയും അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ നിരവധിയായ അഴിമതികളും, ക്രമക്കേടുകളും, സ്വജനപക്ഷപാതവും നടത്തി മുതലാളിമാരുടെ മുതലാളിമാരായി മാറിയെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി.
സര്‍ക്കാര്‍ ഐടി ഉദ്യോഗസ്ഥയായ സ്വപ്ന സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന സ്വര്‍ണ്ണക്കള്ളകടത്തില്‍ പങ്കാളിയെന്നാരോപിതനായ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യമുയര്‍ത്തി കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി മിനി സിവില്‍ സ്‌റ്റേഷന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് ഡി. വി.ബാലകൃഷ്ണന്‍ അധ്യക്ഷം വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി പി.വി.സുരേഷ്, പത്മരാജന്‍ ഐങ്ങോത്ത്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡണ്ട് ബി.പി.പ്രദീപ് കുമാര്‍, ബ്ലോക്ക് ട്രഷറര്‍ മുഹമ്മദ് കുഞ്ഞി, എന്‍.കെ.രത്‌നാകരന്‍, പി.ബാബുരാജ്, അരവിന്ദാക്ഷന്‍ നായര്‍, എം.കുഞ്ഞികൃഷ്ണന്‍, സതീശന്‍ പറക്കാട്ടില്‍, കുഞ്ഞിക്കണ്ണന്‍, അശോക് ഹെഗ്‌ഡെ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments