രാജപുരം: ലൈസന്‍സും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റുമില്ലാതെ സ്കൂട്ടി ഓടിച്ച യുവാവിനെതിരെ രാജപുരം പോലീസ് കേസെടുത്തു.
കള്ളാര്‍ അടോട്ടുകയയിലെ കേശവന്റെ മകന് കെ.സതീശന്(38)നെതിരെയാണ് പോലീസ് കേസെടുത്തത്. രാജപുരം എസ്.ഐ പ്രശാന്തും സംഘവും പടിമരുതില്‍ വാഹന പരിശോധനക്കിടെയാണ് കെ.എല്‍ 60 എച്ച് 9879 നമ്പര്‍ സ്കൂട്ടി ഓടിച്ചുവരികയായിരുന്ന സതീശനെ പോലീസ് പിടികൂടിയത്. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ലൈസന്‍സും പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റുമില്ലെന്ന് മനസ്സിലായത്.
0 Comments