നിര്‍ദ്ദിഷ്ട ഡയാലിസിസ് കേന്ദ്രം സ്‌പെഷ്യല്‍ ഓഫീസര്‍ സന്ദര്‍ശിച്ചു


കാഞ്ഞിരടുക്കം: കൈകോര്‍ക്കാം സായ് ഹോസ്പിറ്റല്‍ ജനകീയ സമിതി കഞ്ഞിരാടുക്കത്തു നിര്‍മ്മിക്കുന്ന സൗജന്യ ഡയാലിസിസ് കേന്ദ്രത്തി നായുള്ള സ്ഥലം കാസര്‍കോട് ഡെവലപ്‌മെന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ ഇ. രാജ്‌മോഹന്‍ സന്ദര്‍ശിച്ചു. ജില്ലയുടെ സമഗ്ര ആരോഗ്യ വികസനത്തിനു കൈകോര്‍ക്കാം. സായ് ഹോസ്പിറ്റല്‍ ജനകീയ സമിതി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മ്മിച്ച വീടുകള്‍ അര്‍ഹതപ്പെട്ട ദുരിതബാധിതര്‍ക്ക് ഉടന്‍ അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഇ.രാജ്‌മോഹന്‍ പറഞ്ഞു. ദാമോദരന്‍ ആര്‍ക്കിടെക്ട് , ബാലന്മാഷ് പരപ്പ, ഭാസി അട്ടേങ്ങാനം, ഷാജി.ഇ.കെ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

Post a Comment

0 Comments