കാഞ്ഞങ്ങാട്: പശുത്തൊഴുത്ത് തകര്‍ന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ ടി.വി.അജയകുമാറിനെ പിതാവ് നെല്ലിക്കാട്ടെ ടി.വി.കുമാരന് (85) മരണപ്പെട്ടു.
കഴിഞ്ഞ മാസം 3 ന് വൈകീട്ട് വീടിന് സമീപത്തെ പശുത്തൊഴുത്ത് തകര്‍ന്ന് ദേഹത്ത് വീണ് കുമാരനും ഒപ്പമുണ്ടായിരുന്ന ഭാര്യ ജാനകിക്കും ഗുരുതമായി പരിക്കേറ്റിരുന്നു. ഇരുവരും മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മറ്റുമക്കള്‍: അനില്‍കുമാര്‍ (എഫ്.സി .ഐ നീലേശ്വരം), അശോക് കുമാര്‍ (പാല് വിതരണ സംഘം കാഞ്ഞങ്ങാട്), അജിത്ത് കുമാര്‍ (കണ്‍സ്ട്രക്ഷന്‍ വര്‍ക്ക്), അജിത (ഗള്‍ഫ്). മരുമക്കള്‍: നിഷ (ബല്ല പോസ്റ്റ് വുമണ്‍), റീന (രാവണീശ്വരം), വിജയ (മണിപ്പാല്‍), സിന്ധു (നീലേശ്വരം), കുമാര്‍ (ഉദുമ). സഹോദരങ്ങള്‍ : ജനാര്ദ്ദനന്, ശാരദ (ഇരുവരും നെല്ലിക്കാട്ട്), മാണിക്കം (മടിക്കൈ) , ജാനകി (നിലാങ്കര), കല്യാണി (പൂതങ്ങാനം), പരേതനായ ബാലന്.
0 Comments