അസ്വാരസ്യങ്ങള്‍ കെട്ടടങ്ങി; ദമ്പതികള്‍ വീണ്ടും ഒന്നിച്ചു, വക്കീല്‍ വെട്ടിലായി


വെള്ളരിക്കുണ്ട്: കുടുംബകലഹത്തെ തുടര്‍ന്ന് അകന്നുകഴിഞ്ഞിരുന്ന ദമ്പതികള്‍ വീണ്ടും ഒന്നിച്ചു. ഇതോടെ ഫീസില്ലാതെ വിവാഹമോചനക്കേസ് അങ്ങോട്ടുപോയി ഏറ്റെടുത്ത വക്കീല്‍ വെട്ടിലായി.
ബിരിക്കുളം സ്വദേശിനിയായ യുവതി മൂന്നുകൊല്ലം മുമ്പ് ബളാലിലെ അന്യമതസ്ഥനായ ഓട്ടോറിക്ഷ ഡ്രൈവറെ പ്രണയിച്ച് വിവാഹം കഴിച്ചു. വൈകാതെ ഇരുവരും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. ഇതിനിടയില്‍ ഒരു കുട്ടി ജനിച്ചു. ഭര്‍ത്താവുമായുള്ള അഭിപ്രായവ്യത്യാസം രൂക്ഷമായതിനെ തുടര്‍ന്ന് യുവതി സ്വന്തം വീട്ടിലേക്ക് താമസം മാറ്റി. തുടര്‍ന്ന് യുവതി തന്റെ ദയനീയ സ്ഥിതി വിവരിച്ച് ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. ഇതുകണ്ടപാടെ നിരവധി ആളുകള്‍ യുവതിയുമായി ബന്ധപ്പെട്ട് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ഒരു വക്കീലും പത്രക്കാരനും ഇവരില്‍ ഉള്‍പ്പെടും. വക്കീല്‍ സൗജന്യമായി തന്നെ വിവാഹമോചന കേസ് വാദിക്കാമെന്ന് വാഗ്ദാനം ചെയ്തു. യുവതിയെ ഓഫീസിലേക്ക് വിളിച്ച് വാഗ്ദാനം ഒന്നുകൂടി ഉറപ്പിച്ചു. പതിനായിരത്തിലധികം രൂപ വിലമതിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ അടക്കം നിരവധി സമ്മാനങ്ങളും നല്‍കി. ഭര്‍ത്താവിന്റെ പേരില്‍ കാസര്‍കോട് കുടുംബകോടതിയിലും ഹോസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയിലും കേസുകളും ഫയല്‍ചെയ്തു. ഏറ്റവും ഒടുവില്‍ ഒരാഴ്ചമുമ്പാണ് യുവതി കുട്ടിയേയും എടുത്ത് ഭര്‍ത്താവിനടുത്തേക്ക് പോയത്. ഇവര്‍ വീട് വാടകയ്‌ക്കെടുത്ത് വീണ്ടും കുടുംബജീവിതം തുടങ്ങി. വക്കീലിനാകട്ടെ ഫീസ് നഷ്ടം, മൊബൈല്‍ നഷ്ടം, കൊടുത്ത ഗിഫ്റ്റുകളെല്ലാം നഷ്ടം. ഒപ്പം കണക്കുകൂട്ടലുകളും പാളി.

Post a Comment

0 Comments