കാസര്‍കോട്: ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ദേശീയ സമിതി അംഗവുമായ അജിത് കുമാര്‍ ആസാദ്, ഐ.എന്‍.എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നാഷണല്‍ ലേബര്‍ യൂണിയല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സുബൈര്‍ പടുപ്പ്, നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്രി, നാഷണല്‍ സ്റ്റുഡന്‍സ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി.കെ. മുഹാദ്, ഐ.എസ്.സക്കീര്‍ ഹുസൈന്, അഷ്റഫ് മുക്കൂര്‍ തുടങ്ങിയവര്‍ പി.ഡി.പിയില്‍ ചേര്‍ന്നതായി കാസകോട് പ്രസ്സ് ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ 21 വര്‍ഷക്കാലമായി വിചാരണ കൂടാതെ തടവില്‍ കഴിയുന്ന അബ്ദുള്‍ നാസര്‍ മഅദനിയുടെ ജയില്‍ മോചനത്തിന് നിയമപരവും ജനാധിപത്യപരവുമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് വേണ്ടിയാണ് പി.ഡി.പി യില്‍ ചേരുന്നതെന്ന് ഇവര്‍ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടത്തിയ പത്രസമ്മേളനത്തില്‍ അജിത് കുമാര്‍ ആസാദ്, പി.എം.സുബൈര്‍ പടുപ്പ്, ഷാഫി സുഹ്രി, ഐ.എസ്.സക്കീര്‍ ഹുസൈന്, മുഹാദ് ബി.കെ, അഷ്റഫ് മുക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments