ഒഴിഞ്ഞവളപ്പില്‍ ഉപ്പ് നിര്‍മ്മാണ ഫാക്ടറി വരുന്നു


കാഞ്ഞങ്ങാട്: കടല്‍വെള്ളത്തില്‍നിന്ന് ഉപ്പ് കുറുക്കുന്ന സ്വകാര്യസംരംഭം ഒഴിഞ്ഞവളപ്പില്‍ തുടങ്ങുന്നു. മണിക്കൂറില്‍ ലക്ഷം ലിറ്റര്‍ കടല്‍വെള്ളം കുറുക്കിയെടുക്കാന്‍ ശേഷിയുള്ള ഫാക്ടറിയാണ് സ്ഥാപിക്കുന്നത്. ഒരുലക്ഷം ലിറ്റര്‍ വെള്ളത്തില്‍നിന്ന് മൂന്നുടണ്‍ ഉപ്പുകിട്ടും. ഇതേ സമയംതന്നെ ഫാക്ടറിയുടെ മറ്റൊരു യൂണിറ്റില്‍ കടല്‍വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കി മാറ്റാനും നീക്കമുണ്ട്. 30 കോടി രൂപയുടെ പദ്ധതിയാണിതെന്നും ഉപ്പുനിര്‍മ്മാണ മേഖലയില്‍ കേരളത്തിലെ ആദ്യ സംരംഭമാണെന്നും ഉടമകള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തുടക്കത്തില്‍ 150 പേര്‍ക്കും തുടര്‍ഘട്ടങ്ങളിലായി 350 ലേറെപ്പേര്‍ക്കും ജോലിനല്‍കും. ഒമ്പതുമാസം കൊണ്ട് ഫാക്ടറി പ്രവര്‍ത്തനം തുടങ്ങും. ഇതിന് മുന്നോടിയായി നീലേശ്വരം കണിച്ചിറയില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയതായും ഇവര്‍ വ്യക്തമാക്കി. പദ്ധതിക്ക് വ്യവസായവകുപ്പിന്റെ അംഗീകാരം കിട്ടിയതായി ഉടമകള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ചെയര്‍മാന്‍ പി.കെ.പദ്മനാഭന്‍ നമ്പ്യാര്‍, മാനേജിങ് ഡയറക്ടര്‍ ബാബു വര്‍ഗീസ് എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments