കണ്ണൂര്‍ സ്വദേശിനിയെ ഷാര്‍ജയില്‍ ബലാത്സംഗം ചെയ്ത കോട്ടപ്പുറം സ്വദേശിക്കെതിരെ കേസ്


നീലേശ്വരം: കണ്ണൂര്‍ സ്വദേശനിയും ഷാര്‍ജയിലെ കാര്‍ വാഷിങ് സ്ഥാപന ഉടമയുമായ 40 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ തന്റെ ജീവനക്കാരനായ കോട്ടപ്പുറം സ്വദേശിക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു.
കോട്ടപ്പുറത്തെ അഷ്‌റഫ് (26)നെതിരെയാണ് യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തത്. 2018 ല്‍ ഒരു ദിവസം രാത്രി കടയില്‍ നിന്നും യുവതിയുടെ വീട്ടിലേക്ക് കാറില്‍ കൊണ്ടുവിടുമ്പോള്‍ ലഹരി കലര്‍ന്ന ജ്യൂസ് നല്‍കി വീടിന്റെ കാര്‍പോര്‍ച്ചില്‍ വെച്ച് തന്നെ ബലാത്സംഗത്തിനിരയാക്കിയെന്നാണ് യുവതി ഇ-മെയില്‍ വഴി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
വിവാഹ മോചിതയായ യുവതി നടത്തുന്ന കാര്‍ വാഷിങ് സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു യുവാവും യുവതിയും ഷാര്‍ജയില്‍ ഒരേ വീട്ടില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. ലോക് ഡൗണിനു മുമ്പ് നാട്ടിലെത്തിയ അഷ്‌റഫ് മറ്റൊരു വിവാഹത്തിനൊരുങ്ങവെയാണ് യുവതി നിയമ നടപടിയിലേക്ക് നീങ്ങിയത്. ഇ-മെയില്‍ വഴി കാസര്‍കോട് ജില്ലയിലെ പോലീസ് അധികാരികള്‍ക്കും നീലേശ്വരം പോലീസ് സ്റ്റേഷനിലേക്കും പരാതി അയക്കുകയായിരുന്നു. ഐപിസി 376, നിയമപരമായി വിവാഹ ബന്ധത്തിലേര്‍പ്പെടാതെ കപടവിവാഹത്തിലൂടെ സഹവസിച്ചതിന് ഐപിസി 493 വകുപ്പു പ്രകാരവുമാണ് കേസ്.

Post a Comment

0 Comments