ഭജന മഠത്തിന്റെ ഭണ്ഡാരം കവര്‍ന്നു


ചെറുപുഴ : അരവഞ്ചാല്‍ ഭഗവതികാവ് അയ്യപ്പ ഭജന മഠത്തിന്റെ ഭണ്ഡാരം കവര്‍ന്നു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പെരിങ്ങോം പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഭണ്ഡാരം വെച്ച ഇരുമ്പു മറ തകര്‍ത്ത് എടുത്ത് കൊണ്ടുപോവുകയായിരുന്നു. ഇതിന് സമീപം വാഹനം കൊണ്ടുവന്നുനിര്‍ത്തിയതിന്റെ തെളിവുകളുണ്ട്. മഴ കനത്തതോടെ മലയോര മേഖലകളിലും സമീപപ്രദേശങ്ങളിലും മോഷണം വ്യാപകമായിട്ടുണ്ട്.

Post a Comment

0 Comments