പിണറായിക്ക് ആശ്വാസം: കേസെടുക്കില്ലെന്ന് കോടതി


കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്ക് നേരെ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് എന്‍ഐഎ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് എല്ലാ വശങ്ങളും പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് മുഖ്യമന്ത്രി അടക്കമുള്ളവരെ എതിര്‍ കക്ഷിയാക്കി സമര്‍പ്പിച്ച ഹര്‍ജി തള്ളിയത്.
സ്വര്‍ണക്കടത്ത് കേസില്‍ ഇപെടാന്‍ ഉദ്ദേശിക്കുന്നില്ല. കേസില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്‍ഐഎ അന്വേഷിക്കുന്ന ഘട്ടത്തില്‍ കേസില്‍ ഇടപെടില്ലെന്ന് കോടതി വ്യക്തമാക്കി. പ്രത്യേക അന്വേഷണം നിര്‍ദ്ദേശിക്കേണ്ട സാഹചര്യമില്ലെന്ന് വിലയിരുത്തിയാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസ് ആണ് അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. സ്പ്രിംക്ലര്‍ ഇടപാടും സ്വര്‍ണക്കടത്തും അന്വേഷണ വിധേയമാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

Post a Comment

0 Comments