കുട്ടി സ്‌കൂട്ടര്‍ ഓടിച്ചു; മാതാവിനെതിരെ കേസ്


കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ ഉടമയായ മാതാവിനെതിരെ പോലീസ് കേസെടുത്തു.
കെ.എല്‍ 60 ക്യു 8685 നമ്പര്‍ സ്‌കൂട്ടര്‍ ഉടമ അജാനൂര്‍ കൊളവയലിലെ ആര്‍.സി.ഖദീജയ്‌ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം ഇട്ടമ്മല്‍ ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്തുകൂടി പ്രായപൂര്‍ത്തിയാവാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ചതിനാണ് ഹോസ്ദുര്‍ഗ് പോലീസ് ഉടമക്കെതിരെ കേസെടുത്തത്.

Post a Comment

0 Comments