പണം വെച്ച് ചീട്ടുകളി: ഒമ്പതുപേര്‍ പിടിയില്‍


കാഞ്ഞങ്ങാട്: പണം വെച്ച് ചീട്ടുകളിക്കുകയായിരുന്ന 9 പേരെ 14400 രൂപയുമായി ഹോസ്ദുര്‍ഗ് എസ്.ഐ കെ.അജിതയും സംഘവും പിടികൂടി.
കൂളിയങ്കാല്‍ തെക്കേപുറത്തെ മൊയ്തുവിന്റെ മകന്‍ സി.കെ.ഇക്ബാല്‍(41), അരയി കാര്‍ത്തികയിലെ കെ.വി.അമ്പാടിയുടെ മകന്‍ കെ.വി.രമേശന്‍(47), പയ്യന്നൂരിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ അബ്ദുള്‍റഹിമാന്‍(60), ചെമ്മട്ടംവയലിലെ അമ്പുകാരണവരുടെ മകന്‍ സി.പ്രഭാകരന്‍(59), ആറങ്ങാടിയിലെ അഹമ്മദ്കുഞ്ഞിയുടെ മകന്‍ കെ.ബഷീര്‍ (62), അരയിലെ കുഞ്ഞിരാമന്റെ മകന്‍ ടി.വി.പ്രകാശന്‍(43), കൂളിയങ്കാലിലെ അമ്പൂഞ്ഞിയുടെ മകന്‍ പി.കെ.ദാമോദരന്‍(57), കൊവ്വല്‍പള്ളിയിലെ മുഹമ്മദ്കുഞ്ഞിയുടെ മകന്‍ ടി.മൊയ്തീന്‍കുഞ്ഞി(59), അതിഞ്ഞാലിലെ അബ്ദുള്ളയുടെ മകന്‍ എം.മുഹമ്മദ് (61) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments