ഹൃദയവുമായി ഹെലികോപ്റ്റര്‍


തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഹെലികോപ്റ്റര്‍ ഉപയോഗിച്ച് അവയവം കൊണ്ട് പോകാനുള്ള ദൗത്യം ആരംഭിച്ചു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മസ്തിഷ്‌കമരണം സംഭവിച്ച വ്യക്തിയുടെ ഹൃദയമാണ് കൊച്ചിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കായി ഹെലികോപ്റ്ററില്‍ കൊണ്ടു പോകുന്നത്.
കൊട്ടാരക്കര ഏഴുകോണ്‍ സ്വദേശി അനുജിത്തിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. മസ്തിഷ്‌ക മരണം സംഭവിച്ച അനുജിത്തിന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം സമ്മതിച്ചതോടെയാണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ അനുജിത്തിന്റെ ഹൃദയം വേര്‍പ്പെടുത്താനുള്ള ശസ്ത്രക്രിയ ആരംഭിച്ചു.
എറണാകുളം ലിസ്സി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയിലാവും ഹൃദയം വച്ചു പിടിക്കുക. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് ഹെലികോപ്ടറിലാവും ഹൃദയം കൊണ്ടു വരിക.

Post a Comment

0 Comments