മാര്‍ക്കറ്റ് ജംഗ്ഷനില്‍ തെരുവ് നായ്ക്കള്‍ ഭീതി പരത്തുന്നു


നീലേശ്വരം: ദേശീയപാതയില്‍ മാര്‍ക്കറ്റ് ജംഗ്ഷനില്‍ തെരുവ് നായ്ക്കള്‍ ഭീതിപരത്തുന്നു.
മല്‍സ്യ മാര്‍ക്കറ്റ് മുതല്‍ കരുവാച്ചേരി പെട്രോള്‍ പമ്പ് വരെയാണ് നായ്ക്കളുടെ ശല്ല്യം രൂക്ഷമായത്.
നായ്ക്കളുടെ വിളയാട്ടം കാരണം ബസ് റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുന്നവരും കാല്‍നടയാത്രക്കാരും ഏറെ ഭീതിയിലാണ്. ദേശീയപാതയോരത്തുള്ള എന്‍.കെ. ബി.എം യു പി സ്‌കൂളിന് മുമ്പിലും പോലീസ് പിടിച്ചെടുത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്ത വാഹനത്തിന്റെ അടിയിലുമാണ് ഇവരുടെ താവളം. നഗരസഭയില്‍ വന്ധീകരണ പ്രക്രിയ ഇല്ലാത്തതിനാല്‍ നായ്ക്കള്‍ പെറ്റ് പെരുകുകയാണ്. കോവിഡ് മൂലം സ്‌കൂള്‍ തുറക്കാത്തത് ഒരുവിധം അനുഗ്രഹമായി. ഇതിന് പുറമെ മെയില്‍ ബസാര്‍, പഴയ ചന്ത പരിസരം, ബസ്റ്റാന്‍ഡ്, കോണ്‍വന്റ് ജംഗ്ഷന്‍ എന്നിവടങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണ്. മുമ്പ് നഗരത്തില്‍ വച്ച് നിരവധി പേര്‍ക്ക് നായക്കളുടെ കടിയേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

Post a Comment

0 Comments