പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച ഓട്ടോ ഡ്രൈവര്‍ തൂങ്ങിമരിച്ചനിലയില്‍


രാജപുരം: മദ്യലരിയില്‍ ഭാര്യയുമായി വഴക്കിട്ട ഓട്ടോറിക്ഷാ ഡ്രൈവറെ വീട്ടുവളപ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
തയ്യേനി സ്വദേശിയും ചുള്ളിക്കര അയറോട്ട് ഗ്രാഡിപള്ളയില്‍ താമസക്കാരനുമായ ഓട്ടോ ഡ്രൈവറുമായ സന്ദീപിനെയാണ്(35) വീട്ടുപറമ്പിലെ പേരമരക്കൊമ്പില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇയാള്‍ ചുളളിക്കരയില്‍ ഓട്ടോറിക്ഷാ ഡ്രൈവറാണ്. പതിവായി മദ്യപിച്ചെത്തി ഭാര്യയുമായി വഴക്കുണ്ടാക്കുമത്രെ. ഇന്നലെ രാത്രിയും ഇയാള്‍ മദ്യലഹരിയില്‍ വീട്ടിലെത്തി ഭാര്യയുമായി വഴക്കുണ്ടാക്കി. തുടര്‍ന്ന് ഭാര്യ സവിത രാജപുരം പോലീസ് സ്റ്റേഷനില്‍ വിളിച്ച് വിവരമറിയിച്ചു. അപ്പോള്‍ തന്നെ സ്ഥലത്തെത്തിയ പോലീസ്ഭാര്യയേയും കുട്ടികളേയും അയല്‍വീട്ടിലേക്ക് മാറ്റുകയും സന്ദീപിനെ താക്കീത് ചെയ്യുകയും ചെയ്തു. രണ്ടുപേരോടും പ്രശ്‌നം ചര്‍ച്ചചെയ്യാന്‍ രാവിലെ പോലീസ് സ്റ്റേഷനിലെക്കെത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് ഇന്ന് രാവിലെയാണ് സന്ദീപിനെ വീട്ടുപറമ്പിലെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. രാജപുരം പോലീസ് സ്ഥലത്തെത്തി മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് ടെസ്റ്റുള്‍പ്പടെ നടത്തിയശേഷമായിരിക്കും മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടത്തുക.
മക്കള്‍: ദേവാര്‍ജ്ജുനന്‍, ദേവാമൃത, ദേവപ്രിയ. തയ്യേനിയിലെ പരേതനായ സോമന്റെയും സുശീല (ഗള്‍ഫ്) യുടേയും മകനാണ്. ഏക സഹോദരി രമ്യ.

Post a Comment

0 Comments