തുറന്ന ജയിലില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടികൂടി


ചീമേനി: തുറന്ന ജയില്‍ വളപ്പില്‍ നിന്നും ഒളിപ്പിച്ചുവെച്ച മൊബൈല്‍ഫോണ്‍ പിടികൂടി.
ജയില്‍കെട്ടിടത്തിന്റെ പുറത്ത് പൈപ്പുകള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ച മൊബൈല്‍ ഇന്നലെ ജയില്‍വളപ്പിലെ കാടുകള്‍ വെട്ടിത്തെളിക്കുന്നതിനിടയിലാണ് തടവുകാരിലൊരാള്‍ കണ്ടത്. ജയില്‍ അധികൃതര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ചീമേനി പോലീസ് സ്ഥലത്തെത്തി ഫോണ്‍ കസ്റ്റഡിയിലെടുത്തു. ചാര്‍ജ് തീര്‍ന്ന് സ്വിച്ച് ഓഫ് ചെയ്ത മൊബൈലില്‍ സിംകാര്‍ഡ് ഉണ്ടായിരുന്നില്ല. ഇഎംഐ നമ്പര്‍ ഉപയോഗിച്ച് സൈബര്‍ സെല്‍ ഫോണിന്റെ ഉടമയെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് ചീമേനി എസ്.ഐ രാമചന്ദ്രന്‍ കൊടക്കാട് പറഞ്ഞു.

Post a Comment

0 Comments