മുഖ്യമന്ത്രിക്കെതിരെ പ്രചരണം; യുവാവിന് എതിരെ കേസ്


കാലിച്ചാനടുക്കം: മുഖ്യമന്ത്രി പിണറായി വിജയനെ പൊതുസമൂഹത്തില്‍ മോശമായി ചിത്രീകരിച്ച് വാട്‌സ് ആപ്പില്‍ പോസ്റ്റിട്ട യുവാവിനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.
കാലിച്ചാനടുക്കം കായക്കുന്ന് കലയന്തടത്തെ വിനോദ്കുമാറി(30)നെതിരെയാണ് സൈബര്‍ ആക്ട് പ്രകാരം അമ്പലത്തറ പോലീസ് കേസെടുത്തത്.
മുഖ്യമന്ത്രിക്കെതിരെ അശ്ലീലവും അപകീര്‍ത്തികരവുമായി നവമാധ്യമങ്ങളില്‍ പ്രചരണം നടത്തി നാട്ടില്‍ കുഴപ്പങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് സിപിഎം കാലിച്ചാനടുക്കം സെക്രട്ടറി പി.വി.ജയചന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിനോദ്കുമാറിനെതിരെ പോലീസ് കേസെടുത്തത്.
മുഖ്യമന്ത്രിയുടെ അശ്ലീലകരമായ ചിത്രത്തോടുകൂടിയായിരുന്നു വിനോദ്കുമാര്‍ വാട്‌സ് ആപ്പില്‍ പോസ്റ്റിട്ടത്.

Post a Comment

0 Comments