നീലേശ്വരം: കാസര്‍കോ ടിന്റെ സാംസ്കാരിക ചരിത്രത്തിന് തിലകക്കുറിയായി മടിക്കൈയില്‍ വിപ്ലവകവി സുബ്രഹ്മണ്യന് തിരുമുമ്പിന്റെ സ്മരണക്കായി നിര്‍മ്മിക്കുന്ന നവോത്ഥാന സാംസ്കാരിക സമുച്ചയത്തിന് നാളെ സാം സ്കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന് തറക്കല്ലിടും.
രാവിലെ 11 മണിക്ക് കേരള റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും ശിലാസ്ഥാപന കര്‍മ്മം നിര്‍വ്വഹിക്കുക.
കേരള വാസ്തുശില്‍പ്പ ശൈലിയില്‍ 69000 ചതുരശ്ര അടി വിസ്തൃതിയില്‍ നിര്‍മ്മിക്കുന്ന സമുച്ചയത്തില്‍ നൃത്ത സംഗീത നാടകശാലകള്‍, ബ്ലാക്ക്ബോക്സ് തീയറ്റര്‍, സെമിനാര്‍ ഹാളുകള്‍, പ്രദര്‍ശന ഹാളുകള്‍, ശില്പികള്ക്കും കലാകാരന്മാര്ക്കുമുള്ള പണി ശാലകള്‍, ഗ്രന്ഥശാല, സ്മാരക ഹാളുകള്‍, സുവനീര്‍ വില്‍പ്പനശാലകള്‍, ഗോത്രകലാ മ്യൂസിയം, ഫോക് ലോര്‍ സെന്റര്‍, കഫ്തേരിയ, കൂടാതെ 650 ലധികം പേര്‍ക്ക് സുഗമമായി പരിപാടികള്‍ വീക്ഷിക്കാന്‍ കഴിയുന്ന ഓപ്പണ്‍ എയര്‍ തീയറ്ററും സമുച്ചയത്തിന്റെ ഭാഗമായിരിക്കും. 3.77 ഏക്കര്‍ ഭൂമിയില്‍ ആകെ 41.95 കോടി രൂപ ചെലവ് ചെയ്താണ് കേരള സര്‍ക്കാര്‍ സാംസ്കാരിക സമുച്ചയം സ്ഥാപിക്കുന്നത്.
0 Comments