കൊവിഡ് ബാധിച്ച് ജില്ലയിലും മരണം


കാസര്‍കോട്: കൊവിഡ് ബാധിച്ച് കാസര്‍കോട് ജില്ലയില്‍ ഒരുമരണം.
ഉപ്പള സ്വദേശി നഫീസ(74)യാണ് മരിച്ചത്. ഇന്നലെ രാത്രിയോടെ പരിയാരം മെഡിക്കല്‍ കോളേജിലായിരുന്നും മരണം. ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു നഫീസ. ജൂലൈ 11 നാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. നഫീസയുടെ വീട്ടിലെ എട്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നഫീസയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.
ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണമെന്നാണ് ഡിഎംഒ രാംദാസ് വ്യക്തമാക്കുന്നത്. ഇതിന് മുമ്പും കാസര്‍കോട് ജില്ലക്കാരായ രണ്ടുപേര്‍ മരണപ്പെട്ടുവെങ്കിലും മറ്റ് സംസ്ഥാനങ്ങളിലായിരുന്നു ചികിത്സ. ജില്ലയിലെ ചികിത്സക്കിടയില്‍ ആദ്യമരണമാണിത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഉപ്പള കുന്നില്‍ മുഹയദ്ദീന്‍ ജുമാ മസ്ജിദില്‍ മൃതദേഹം സംസ്‌ക്കരിക്കും. കൂടുതല്‍ രോഗികളുള്ള ഉപ്പള, ചെങ്കള പഞ്ചായത്തുകളില്‍ വലിയ ജാഗ്രതയാണുള്ളത്.

Post a Comment

0 Comments