അനശ്വര മൊയ്തീന്‍കുഞ്ഞി നിര്യാതനായി


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ ആദ്യകാല വസ്ത്രവ്യാപാരികളിലൊരാളായ ടിബി റോഡിലെ ടി.മൊയ്തീന്‍കുഞ്ഞി ഹാജി (78) നിര്യാതനായി.
ഇന്ന് രാവിലെ വീട്ടില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മൊയ്തീന്‍കുഞ്ഞിയെ ആശുപത്രിയിലേക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹോസ്ദുര്‍ഗില്‍ വൈറ്റ്‌ഷോപ്പ് എന്ന വസ്ത്രാലയം തുടങ്ങിക്കൊണ്ടായിരുന്നു ബിസിനസ് രംഗത്തേക്കുള്ള രംഗപ്രവേശനം. ആദ്യകാലത്ത് വൈറ്റ് ഷോപ്പ് മുഹമ്മദ്കുഞ്ഞി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പിന്നീട് കോട്ടച്ചേരിയില്‍ അനശ്വര ടെക്‌സ്റ്റൈല്‍സ് തുടങ്ങിയതോടെ അനശ്വര മൊയ്തീന്‍കുഞ്ഞിയായി മാറി. ബസ്റ്റാന്റ് പരിസരത്ത് അനശ്വര ഷോപ്പിംഗ് കോംപ്ലക്‌സും ടെക്‌സ്റ്റൈല്‍സും തുടങ്ങി. കോട്ടച്ചേരി പെട്രോള്‍ പമ്പിന് എതിര്‍വശത്തെ നയാബസാറിലും മൊയ്തീന്‍കുഞ്ഞിഹാജിക്ക് ഷോപ്പിംഗ് കോംപ്ലക്‌സുണ്ട്. തുണി വ്യാപാരത്തിലൂടെ സമ്പന്നനായ വ്യക്തിയാണ് ടി.മൊയ്തീന്‍കുഞ്ഞിഹാജി.
ഭാര്യ: അലീമ (പൂച്ചക്കാട്). മക്കള്‍: പി.എ.സഫിയ, പി.എ.അന്‍വര്‍ ഹുസൈന്‍, പി. എ റോസ്ബ, പി.എ.മന്‍സൂറലി. മരുമക്കള്‍: അന്‍സാരി, സമീറ, അബ്ദുള്‍ ഗഫൂര്‍ ബേവിഞ്ച, നാസില അബ്ദുള്‍ റഹിമാന്‍ കളനാട്. സഹോദരങ്ങള്‍: കരീം, അബ്ദുള്‍ റഹിമാന്‍(അബൂദാബി), ബിഫാത്തിമ, സാറുമ്മ, മറിയം, പരേതരായ വൈറ്റ് ഷോപ്പ് മമ്മുഹാജി, അബൂബക്കര്‍ ഹാജി, ആയിഷാബി, ദൈനബി, നബീസ. മയ്യത്ത് ഉച്ചതിരിഞ്ഞ് കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഹോസ്ദുര്‍ ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കും.

Post a Comment

0 Comments