ജോലിക്കിടയില്‍ കുഴഞ്ഞ് വീണ് മരിച്ചുകാഞ്ഞങ്ങാട്: ജോലിക്കിടയില്‍ കുഴഞ്ഞ് വീണ് മരിച്ചു. ഇരിയ പാറ പെരുത്തടിയിലെ എ.വി.രാഘവന്‍ ആചാരിയാണ് (57) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചക്ക് വീടിന് തൊട്ടടുത്തുള്ള പണിശാലയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ കണ്ണന്‍ ആചാരിയുടെയും ചോയിച്ചിയുടെയും മകനാണ്. ഭാര്യ: ലക്ഷ്മി. മക്കള്‍: ദേവിക, ദേവനന്ദു (ഇരുവരും ഇരിയ ഗവ.ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: വേണു, ബാലന്‍, ശാരദ ,സാവിത്രി, സുമതി, ഗീത, സുഭാക്ഷിണി, ശൈലജ, സുനിത.

Post a Comment

0 Comments