കോണ്‍ഗ്രസിന്റെ ട്രസ്റ്റുകള്‍ക്ക് എതിരെ അന്വേഷണം


ദില്ലി: ചൈനീസ് സംഭാവന സ്വീകരിച്ചതില്‍ കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ട്രസ്റ്റുകള്‍ക്കെതിരെ അന്വേഷണം. ഇതിന് ഇ.ഡി സെപ്ഷ്യല്‍ ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിക്ക് കേന്ദ്രം രൂപം നല്‍കി.
സോണിയാഗാന്ധി ചെയര്‍പേഴ്‌സനും, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ അംഗങ്ങളുമായ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് കൂടാതെ ഇന്ദിരാഗാന്ധി മെമ്മോറിയല്‍ എന്നിവക്കെതിരെയാണ് അന്വേഷണം.പി.എം. എ ല്‍.എ, ആദായ നികുതി നിയമം, വിദേശ സാമ്പത്തിക സഹായം സ്വീകരിക്കുന്നതിനുള്ള നിയമം എന്നിവ ലംഘിച്ചിട്ടുണ്ടോ എന്നാകും ആഭ്യന്തര മന്ത്രാലയ സമിതി പരിശോധിക്കുക.
2006 മുതല്‍ വിവിധ ഘട്ടങ്ങളിലായി രാജീവ് ഗാന്ധി ഫൗണ്ടേഷനും ചാരിറ്റബിള്‍ ട്രസ്റ്റും ചൈനീസ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം സ്വീകരിച്ചതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് ആയുധമാക്കുമ്പോഴാണ് കോണ്‍ഗ്രസ് ട്രസ്റ്റുകളുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനുള്ള കേന്ദ്ര തീരുമാനം.

Post a Comment

0 Comments