'സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍' കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തിയ ഒഴിഞ്ഞവളപ്പ് സ്വദേശി അറസ്റ്റില്‍


പടന്നക്കാട്: സംസ്ഥാന വ്യാപകമായി പ്രവര്‍ത്തിക്കുന്ന കുട്ടികളെ ഉപയോഗിച്ചുള്ള രതിവൈകൃതങ്ങള്‍ അടങ്ങിയ അശ്ലീലദൃശ്യങ്ങള്‍ വില്‍പ്പന നടത്തുന്ന സംഘത്തില്‍പ്പെട്ട യുവാവിനെ ഹോസ്ദുര്‍ഗ് ഐ.പി കെ.പി.ഷൈനും സംഘവും അറസ്റ്റുചെയ്തു. സംസ്ഥാന പോലീസ് നടത്തിയ സൈബര്‍ഡോം വേട്ടയില്‍ ഒഴിഞ്ഞവളപ്പ് അനന്തംപള്ളയിലെ സ്വപ്നം ഹൗസില്‍ വേണുഗോപാലന്റെ മകന്‍ എം.പാര്‍ത്ഥസാരഥി(30) യെയാണ് കഴിഞ്ഞ ദിവസം അനന്തംപള്ളയിലെ വീട്ടില്‍ നിന്നും അറസ്റ്റുചെയ്തത്.
കൊവിഡ് വ്യാപനത്തെതുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കോടതിയില്‍ ഹാജരാക്കാതെ നോട്ടീസ് നല്‍കി വിട്ടു. പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും ലൈംഗീക ദൃശ്യങ്ങള്‍ ഗൂഗിളിലെ ടെലഗ്രാം ആപ്പില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിച്ചുവെന്നതിനാണ് പാര്‍ത്ഥസാരഥിയെ അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരത്തുള്ള പോലീസ് സൈബര്‍ ഡോമിന്റെ നിരീക്ഷണത്തിലാണ് പാര്‍ത്ഥസാരഥി കുട്ടികളുടെ ലൈംഗികത ഡൗണ്‍ലോഡ് ചെയ്തതായി കണ്ടെത്തിയത്. ചെല്‍ഡ് സെക്‌സ് പകര്‍ത്തിയവരെ കണ്ടെത്താന്‍ സംസ്ഥാനമൊട്ടുക്കും റെയ്ഡ് തുടര്‍ന്നുവരികയാണ്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് 67ബി അനുസരിച്ചാണ് പാര്‍ത്ഥ സാരഥിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വര്‍ഗ്ഗത്തിലെ മാലാഖമാര്‍ എന്ന പേരിലാണ് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ സൈറ്റ് അറിയപ്പെടുന്നത്.
ഓണ്‍ലൈന്‍ സൈറ്റുകളില്‍ മലയാളി പെണ്‍കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് എ.ഡി.ജിപി മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോലീസ് സൈബര്‍ ഡോം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഓപ്പറേഷന്‍ പി ഹണ്ട് തുടങ്ങിയത്. ഈ നിരീക്ഷണത്തിലാണ് പാര്‍ത്ഥസാരഥിയും കുടുങ്ങിയത്.

Post a Comment

0 Comments