കാഞ്ഞങ്ങാട്: ജില്ലയിലെ കൊവിഡ് പ്രതിരോധത്തിന്റെ മുഖ്യ ആസ്ഥാനമായ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ വരാന്തയില്‍ നിയമം ലംഘിച്ച് കൂട്ടമായിരുന്ന 9 പേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
പറക്ലായിലെ നാരായണന്റെ മകന് ബി.പി.പ്രദീപ്കുമാര്‍(35), ചിത്താരി ബിപി റോഡിലെ കെ.വി.ഹൗസില്‍ മുഹമ്മദിന്റെ മകന് എം.ഇസ്മയില്‍(34), മാവുങ്കാല്‍ രാംനഗറിലെ ഗോകുലം ഹൗസില്‍ ഗോപാലന്റെ മകന് ആര്.രാഹുല്‍(27), പെരിയ കാലിയടുക്കത്തെ ടി.കുമാരന്റെ മകന് കെ.ആര്.കാര്ത്തികേയന്(30), വെസ്റ്റ് എളേരി മൗവ്വേനിയിലെ കെ.കെ.തമ്പാന്റെ മകന് രാജേഷ് തമ്പാന്(32), അച്ചാംതുരുത്തിയിലെ ലോഹിദാക്ഷന്റെ മകന് പി.വി.സത്യനാഥ്(35), പെരിയ കല്യോട്ടെ വേങ്ങര ഹൗസില്‍ നാരായണന്റെ മകന് എം.കെ.അനൂപ്(29), മാലോം ചുള്ളിയിലെ വാഴംപ്ലാക്കല്‍ ജോര്‍ജിന്റെ മകന് മാര്ട്ടിന് ജോര്‍ജ്(28), ബളാല്‍ പാറത്തട്ടി വീട്ടില്‍ പി.എ ജോസിന്റെ മകന് ജോമോന് ജോസ്(31) എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് സിഐ കെ.പി.ഷൈന്‍ കൊറോണ വ്യാപന നിരോധന നിയമപ്രകാരം കേസെടുത്തത്.
0 Comments