കോവിഡ് സമൂഹ വ്യാപന ഭീഷണി; ജില്ലയില്‍ 81 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍


കാസര്‍കോട്: കോവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സമൂഹ വ്യാപന ഭീഷണി നേരിട്ടതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ ഭരണംകൂടം തീരുമാനിച്ചു. വെള്ളിയാഴ്ച 17 പേര്‍ക്കാണ് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 12 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്. ജില്ലയിലെ 81 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്‍പ്പെടുത്തി.
കാസര്‍കോട് നഗരസഭ 11, 14, 22, 29, അജാനൂര്‍ 4, 13, 18, 20, 21, ചെമ്മനാട് 7, 13, ചെങ്കള 6, 13, 16, കാഞ്ഞങ്ങാട് 29, 37, 40, 43, കാറഡുക്ക 4, 7, 10, 14, കോടോം -ബേളൂര്‍ 4, 7, 8, കുമ്പള 3, 6, 14, 15, 20, മധൂര്‍ 6,7, മടിക്കൈ 2, 12, മംഗല്‍പാടി 2,3,12,13, 15,17, 19, 21, മഞ്ചേശ്വരം 6, 9,10,12,19,20, മൊഗ്രാല്‍പുത്തൂര്‍ 1, 14, മുളിയാര്‍ 1, 14, നീലേശ്വരം 5,19, 22, 32, പടന്ന 12, പള്ളിക്കര 4, 14,16,19, പുല്ലൂര്‍ -പെരിയ 1,6, തൃക്കരിപ്പൂര്‍ 1, 4, ഉദുമ 5, 6, 21, വലിയപറമ്പ 4, 7, 10, 13, വോര്‍ക്കാടി 6, 11, ബദിയടുക്ക 12, എന്‍മകജെ 4, ബേഡഡുക്ക 3, മീഞ്ച 2,10,13. പൈവളികെ 15 എന്നീ വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്‍പെടുത്തിയത്.

Post a Comment

0 Comments