കൊറോണ പ്രതിരോധം ലംഘിച്ച് ഫുട്‌ബോള്‍ കളിച്ച 7 പേര്‍ക്കെതിരെ കേസ്


ചെറുവത്തൂര്‍: സാമൂഹ്യ അകലം പാലിക്കാതെയും മാസ്‌ക് ധരിക്കാതെയും കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചും ഫുട്‌ബോള്‍ കളിയില്‍ ഏര്‍പ്പെട്ട 7 പേര്‍ക്കെതിരെ ചന്തേര പോലീസ് കേസെടുത്തു.
ചെറുവത്തൂര്‍- പടന്ന റോഡില്‍ വടക്കേപുറത്ത് ഫുട്‌ബോള്‍ കളിക്കുകയായിരുന്ന പടന്ന മോപ്പിട്ടച്ചേരി ഹൗസില്‍ വിനോദിന്റെ മകന്‍ വിജയ് വിനോദ്(20), സഹോദരന്‍ അക്ഷയ് വിനോദ്(20), ചെമ്മിടന്‍ വീട്ടില്‍ കൃഷ്ണന്‍ മകന്‍ യു.ജിഗേഷ്(20) എന്നിവര്‍ക്കും കണ്ടാലറിയാവുന്ന മറ്റ് നാലുപേര്‍ക്കെതിരെയുമാണ് കേസ്.

Post a Comment

0 Comments