7 ദിവസം പ്രായമായ കുട്ടിക്ക് കൊവിഡ്


മംഗലാപുരം: ദക്ഷിണ കന്നഡ ജില്ലയില്‍ ഏഴുദിവസം പ്രായമായ കുഞ്ഞിനും കൊവിഡ് സ്ഥിരീകരണം. കുട്ടിയെ മംഗലാപുരം വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റി. ഒരാഴ്ച മുമ്പാണ് മംഗലാപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ കുട്ടി ജനിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പകര്‍ന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
നേരത്തെ എട്ട് വയസുള്ള ഒരു കുട്ടിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന്റെയും രോഗ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ലന്നത് അധികൃതരെ ആശങ്കയിലാക്കുന്നു. അതേസമയം ജില്ലയില്‍ ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ജില്ലയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 17 ആയി.
ഭട്കല്‍ സ്വദേശിയായ വിന്‍സെന്റ് സേവ്യര്‍( 76) മരണപ്പെട്ടു. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ശ്വാസകോശ സംബന്ധമായ അസുഖങ്ങളും ന്യുമോണിയയും ബാധിച്ചിരുന്നതായി അധികൃതര്‍ പറയുന്നു.

Post a Comment

0 Comments