5 പേര്‍ക്ക് കൊവിഡ് ; ബളാല്‍ പഞ്ചായത്തില്‍ കര്‍ശന നിയന്ത്രണം


വെള്ളരിക്കുണ്ട്: ബളാല്‍ പഞ്ചായത്തില്‍ തിങ്കളാഴ്ച അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിതീകരിച്ചതോടെ പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി.
വെള്ളരിക്കുണ്ട് ടൗണ്‍ ഉള്‍പ്പെടെ കോവിഡ് സ്ഥിതീകരിച്ച മേഖലകള്‍ കണ്ടെയ്‌മെന്റ് സോണുകളായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനുനു ശേഷമായിരിക്കും നടപടിയെന്ന് വെള്ളരിക്കുണ്ട് സി. ഐ. പ്രേം സദന്‍ പറഞ്ഞു.
ബളാല്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ രണ്ട് പേര്‍ക്കാണ് കോവിഡ് സ്ഥിതീകരിച്ചത്. ഇതില്‍ ഒരാള്‍ മൈസൂരില്‍ നിന്നും. ഒരാള്‍ ജമ്മു കാശ്മീരില്‍ നിന്നും വന്നവരാണ്. രണ്ടുപേരും വീടുകളില്‍ ക്വാറന്റൈനില്‍കഴിഞ്ഞവരാണ്. ഇതിനാല്‍ സമ്പര്‍ക്ക സാധ്യത കുറവാണെന്ന് ആരോഗ്യവകുപ്പ് പറയുന്നു.
പതിനാലാം വാര്‍ഡിലും മൂന്നാം വാര്‍ഡിലും കോവിഡ് സ്ഥിതീകരിച്ചവര്‍ ഗള്‍ഫില്‍ നിന്നും വന്നവരാണ്.
നാലാം വാര്‍ഡിലെ രോഗി കിനാനൂര്‍- കരിന്തളം പഞ്ചായത്ത് സ്വദേശിയും ബളാല്‍ പഞ്ചായത്തില്‍ താമസക്കാരനുമാണ്. പനി ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇയാളുടെ രോഗഉറവിടം എവിടെ നിന്നാണ് എന്ന് കണ്ടെത്തിയിട്ടില്ല. വെള്ളരിക്കുണ്ടില്‍ കോവിഡ് സ്ഥിരീകരിച്ച ആള്‍ പതിനാലു ദിവസം സെന്റ് എലിസബത്ത് സ്‌കൂളില്‍ കൊറന്റായിനില്‍ കഴിഞ്ഞിരുന്നു. വീട്ടിലെത്തിയ ശേഷമാണ് കോവിഡ് 19സ്ഥിതീകരിച്ചത്. ഇയാളും കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം ചെലുത്തിയിട്ടില്ല. എന്നാല്‍ വെള്ളരിക്കുണ്ട് ടൗണിലെ ചില ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി പറയപ്പെടുന്നു. മറ്റു രോഗം സ്ഥിതീകരിച്ചവര്‍ കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെങ്കിലും വീട്ടുകാരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കും.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ബളാല്‍ പഞ്ചായത്തില്‍ ആദ്യ കോവിഡ് സ്ഥിരീകരിച്ചത്.
ഇതിനെ തുടര്‍ന്ന് പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും ചേര്‍ന്ന് കര്‍ശന നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിവരുമ്പോഴാണ് തിങ്കളാഴ്ചവീണ്ടും അഞ്ചുപേര്‍ക്ക് കോവിഡ് 19സ്ഥിതീകരിച്ചത്.
കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ആളുകള്‍ ഭയാ ശങ്കരാകേണ്ട എന്നും പഞ്ചായത്തും ആരോഗ്യ വകുപ്പും പോലീസും രോഗ പ്രതിരോധത്തിനായി രംഗത്ത് ഉണ്ടെന്നും വരും ദിവസങ്ങളില്‍ ഉണ്ടാകുന്ന നിയന്ത്രണങ്ങള്‍ പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളും പാലിക്കണമെന്നും ബളാല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജു കട്ടക്കയം അറിയിച്ചു.

Post a Comment

0 Comments