എന്‍.കെ.ബി.എം ആശുപത്രിയില്‍ ഡോക്ടറടക്കം 4 പേര്‍ക്ക് കൊവിഡ്


നീലേശ്വരം: ലാബ് ടെക്‌നീഷ്യയായ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട നീലേശ്വരം എന്‍.കെ.ബി.എം സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ ഉള്‍പ്പെടെ മറ്റ് നാലുപേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രണ്ടാഴ്ചയായി എന്‍.കെ.ബി.എം ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ നൂറുകണക്കിന് രോഗികള്‍ കടുത്ത പരിഭ്രാന്തയിലായി.
ഇന്ന് സ്രവപരിശോധന നടത്തിയ 15 ജീവനക്കാരില്‍ നാലുപേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ആലാമിപ്പള്ളി സ്വദേശിനിയായ ലാബ് ടെക്‌നീഷ്യക്ക് കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് ആശുപത്രി അടച്ചിട്ടത്. തല്‍സമയം ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന 16 പേരും ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും വീടുകളില്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. ഡോക്ടര്‍ക്ക് പുറമെ സെക്യൂരിറ്റി ജീവനക്കാരനും രണ്ട് നഴ്‌സുമാര്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

Post a Comment

0 Comments