വിനോദസഞ്ചാരത്തിന്റെ പേരില്‍ 44 ബിയര്‍ പാര്‍ലര്‍ കൂടി അനുവദിക്കാന്‍ നീക്കം


തിരുവനന്തപുരം : സംസ്ഥാനം കോവിഡ് മഹാമാരിയില്‍ വലയുമ്പോഴും, വിനോദസഞ്ചാരവികസനത്തിന്റെ പേരില്‍ 44 ബിയര്‍വൈന്‍ പാര്‍ലറുകള്‍കൂടി അനുവദിക്കാന്‍ തിരക്കിട്ട നീക്കം. ഇതിനായി, നേരത്തേ നിശ്ചയിച്ചതിനെക്കാള്‍ 44 വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കൂടി അധികമായി കണ്ടെത്താന്‍ സംസ്ഥാന ടൂറിസം വകുപ്പ് ഡയറക്ടര്‍ക്കു വകുപ്പ് സെക്രട്ടറി കത്ത് നല്‍കി.
പുതിയ സ്ഥലങ്ങള്‍ വിജ്ഞാപനം ചെയ്താലുടന്‍ ബിയര്‍വൈന്‍ പാര്‍ലറുകള്‍ അനുവദിക്കാനുള്ള നടപടി എക്‌സൈസ് നികുതി വകുപ്പുകളുമായി ബന്ധപ്പെട്ട് കൈക്കൊള്ളണമെന്നു കഴിഞ്ഞ 22നു നല്‍കിയ കത്തില്‍ നിര്‍ദേശിക്കുന്നു.
കഴിഞ്ഞ യു.ഡി.എഫ്. സര്‍ക്കാര്‍ നടപ്പാക്കിയ ബാര്‍ നിരോധനം പിണറായി സര്‍ക്കാര്‍ പിന്‍വലിക്കുക മാത്രമല്ല, ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്കു യഥേഷ്ടം ലൈസന്‍സും നല്‍കിയിരുന്നു. നിരോധനം നീക്കിയശേഷം സംസ്ഥാനത്ത് 576 ബാറുകള്‍ക്കു ലൈസന്‍സ് നല്‍കി.

Post a Comment

0 Comments