കേരളത്തിലും മരണസംഖ്യ ഉയരുന്നു: ഇന്ന് 4 മരണം


കാസര്‍കോട്: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ണൂര്‍ വിളക്കോട്ടൂര്‍ സ്വദേശി സദാനന്ദനാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് നാല് കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇന്നലെ മരിച്ച ഒരാള്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിക്കുകയും കോവിഡ് ബാധിച്ച മൂന്ന് പേര്‍ ഇന്ന് മരിക്കുകയുമായിരുന്നു.
ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 48 ആയി.
വിളക്കാട്ടോര്‍ സ്വദേശി സദാനന്ദനെ ഹൃദയസംബന്ധമായ രോഗത്തിനാണ് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചിരുന്നത്. ചില ശസ്ത്രക്രിയകളും നടത്തി. കാന്‍സര്‍ ചികിത്സയും സദാനന്ദന് നടത്തുന്നുണ്ട്. ഇതിനിടയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. ഇന്ന് 10.30 ഓടെ സദാനന്ദന്‍ മരിക്കുകയായിരുന്നു.
കാസര്‍കോട് ഇന്നത്തെ രണ്ടാമത്തെ കോവിഡ് മരണമാണിത്. ഇന്ന് പുലര്‍ച്ചെ കാസര്‍കോട് പച്ചക്കാട് സ്വദേശി ഹൈറുന്നീസ (48) മരിച്ചിരുന്നു. ഇവരുടെ രോഗ ഉറവിടം വ്യക്തമായിരുന്നില്ല. കടുത്ത ന്യുമോണിയയെ തുടര്‍ന്നുള്ള ചികിത്സക്കിടെയാണ് കോവിഡ് കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. കുടുംബത്തില്‍ ആര്‍ക്കും നിലവില്‍ രോഗം ബാധിച്ചിട്ടില്ല.
കോഴിക്കോട് കല്ലായി സ്വദേശി കോയ (56) എന്നയാളും ഇന്ന് രാവിലെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. ഇന്നലെ മരിച്ച കരുനാഗപ്പള്ളി കുലശേഖരപുരം സ്വദേശി റെയ്ഹാനത്ത് (55) നാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ച റെയ്ഹാനത്തിന് സ്രവ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.

Post a Comment

0 Comments