കൊവിഡ് വാക്‌സിന്‍ 375 പേരില്‍ പരീക്ഷിച്ചു


ന്യൂഡല്‍ഹി: ഇന്ത്യയിലെ ആദ്യ തദ്ദേശീയ കൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച ഭാരത് ബയോടെക് ഇന്റര്‍നാഷണല്‍ ലിമിറ്റഡ് 375 പേരില്‍ ആദ്യഘട്ട പരിശോധന ആരംഭിച്ചതായി റിപ്പോര്‍ട്ട്. ജൂലായ് 15ന് കോവാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങിയതായി ഭാരത് ബയോടെക് അറിയിച്ചതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹൈദരാബാദ് ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയും, ഇന്ത്യന്‍ കൗണ്‍സില്‍ ഒഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം. ആര്‍), നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയും (എന്‍.ഐ.വി) സംയുക്തമായിട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പന്ത്രണ്ട് ആശുപത്രികളിലാണ് പരീക്ഷണം നടത്തുന്നത്.

Post a Comment

0 Comments