മിനിലോറിയില്‍ 32 പേര്‍; അകലം പാലിക്കാത്തതിന് കേസ്


കാഞ്ഞങ്ങാട്: കോവിഡ് ചട്ടം ലംഘിച്ച് മിനിലോറിയുടെ പിറകില്‍ 32 ഓളം പേരെ കയറ്റി ഓടിച്ച ഡ്രൈവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. കെ.എല്‍ 14 3452 നമ്പര്‍ മിനിലോറി ഡ്രൈവര്‍ നീലേശ്വരം നിടംകണ്ടയിലെ സാലിയുടെ മകന്‍ എം.പി സെയ്ഫുദ്ദീന്‍(37)നെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഹോസ്ദുര്‍ഗ് എസ്.ഐ രാജീവനും സംഘവും ദേശീയപാതയില്‍ വാഹനപരിശോധന നടത്തുമ്പോള്‍ പടന്നക്കാട് ഭാഗത്തുനിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് ആളുകളെ കയറ്റിവരുമ്പോഴാണ് വാഹനം തടഞ്ഞ് കേസെടുത്തത്.

Post a Comment

0 Comments