മദ്യവും പാന്‍മസാലയും വിറ്റ 2 പേര്‍ പിടിയില്‍


ഉദുമ: ഉദുമ ടൗണിലെ ഒരേകടയില്‍ പച്ചക്കറികടയും അനാദിക്കടയും നടത്തുന്ന രണ്ടുപേരില്‍ നിന്നും ബേക്കല്‍ പോലീസ് മദ്യവും നിരോധിത പാന്‍ ഉല്‍പ്പന്നങ്ങളും പിടികൂടി.
അനാദികച്ചവടക്കാരനായ ഉദുമയിലെ കുട്ട്യന്‍(62)ല്‍നിന്നും 1000 പാക്കറ്റ് നിരോധിത പാന്‍മസാല ഉല്‍പ്പന്നങ്ങളും ഇതേ കടയില്‍ തന്നെ പച്ചക്കറി വില്‍പ്പന നടത്തുന്ന രതീഷില്‍(35) നിന്നും 8 കുപ്പിവിദേശമദ്യവുമാണ് ബേക്കല്‍ പ്രിന്‍സിപ്പള്‍ എസ്.ഐ പി.അജിത്ത് കുമാറും സംഘവും പിടികൂടിയത്.
രതീഷിനെതിരെ അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ചതിനാണ് കേസെടുത്തത്.

Post a Comment

0 Comments