തോക്കുമായി ഒരാള്‍ പിടിയില്‍ 2 പേര്‍ രക്ഷപ്പെട്ടു


മടിക്കൈ: നാടന്‍ തോക്കുമായി നായാട്ടിനിറങ്ങിയ മൂന്നംഗ സംഘത്തില്‍ ഒരാള്‍ പിടിയില്‍. രണ്ടുപേര്‍ ഓടിരക്ഷപ്പെട്ടു.
മടിക്കൈ പുളിയനടുക്കത്തുനിന്നുമാണ് നാടന്‍തോക്കുമായി പുളിയനടുക്കത്തെ കുഞ്ഞിരാമന്‍(72) അറസ്റ്റിലായത്. ഓടിരക്ഷപ്പെട്ടവരുടെ പേരുകള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. മൂന്നുപേരാണ് മൂന്ന് തോക്കുകളുമായി ഇന്ന് രാവിലെ നായാട്ടിനിറങ്ങിയത്. അമ്പലത്തറ സിഐ ദാമോദരന്‍, എസ്.ഐ പി.പി.മധു, എ.എസ്.ഐ രാജന്‍, ഡ്രൈ വര്‍ ബാബു, പോലീസുകാരായ പ്രകാശന്‍, നാരായണന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു തോക്ക് വേട്ട.

Post a Comment

0 Comments