കൊവിഡില്‍ പകച്ച് രാജ്യം; കാസര്‍കോട് ടാറ്റാ ആശുപത്രി 23 ന്


ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 32695 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്ന് വരെയുള്ള എറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് ഇത്. ഇതാദ്യമായാണ് പ്രതിദിന വര്‍ധന 30,000 കടക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 968876 ആയി. 24 മണിക്കൂറിനിടെ 606 പേര്‍ കൂടി വൈറസ് ബാധ മൂലം മരിച്ചു. ഇത് വരെ 24915 പേരാണ് രാജ്യത്ത് ഔദ്യോഗിക കണക്കനുസരിച്ച് കൊവിഡ് ബാധിച്ച് മരിച്ചത്.
രോഗബാധ എറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ മരണം 10,000 കടന്നു. ഇത് വരെ 612814 രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട പട്ടികയില്‍ പറയുന്നു നിലവില്‍ 331146 പേരാണ് രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയിലുള്ളത്. രോഗമുക്തി നിരക്ക് അറുപത് ശതമാനത്തിന് മുകളിലാണെന്നത് മാത്രമാണ് ആശ്വാസം. 63.23 ശതമാനമാണ് ഇന്നത്തെ കണക്കുകളനുസരിച്ച് രോഗമുക്തി നിരക്ക്.
കാസര്‍കോട് ടാറ്റാ കമ്പനി നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന ആശുപത്രി ജുലൈ 23 നകം പ്രവര്‍ത്തനസജ്ജമാക്കാന്‍ ശിശുവികസന വകുപ്പ് ഡയറക്ടര്‍ ടി.വി.അനുപമ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും കൂടുതല്‍ ബെഡുകള്‍ സജീകരിക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട നീക്കം തുടങ്ങി. ടാറ്റാ ആശുപത്രിയില്‍ 3950 കിടക്കകളാണ് സജ്ജീകരിക്കുന്നത്. കൂടുതല്‍ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളും സജ്ജീകരിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ അനുപമ ഇന്നലെ കാസര്‍കോട് എത്തി. ജില്ലാ കളക്ടര്‍ സജിത്ത്ബാബു, ജില്ലാ പോലീസ് മേധാവി ഡി.ശില്‍പ്പ, സബ് കളക്ടര്‍ അരുണ്‍ കെ.വിജയന്‍, എ.ഡി.എം എന്‍.ദേവീദാസ്, ഡി.എം.ഒ രാംദാസ് എന്നിവരുമായി ചര്‍ച്ച നടത്തി.

Post a Comment

0 Comments