നാലുമാസത്തിനുള്ളില്‍ കൊവിഡ് 19 വാക്‌സിന്‍ പുറത്തിറങ്ങും


പൂനെ: നാലുമാസത്തിനുള്ളില്‍ കൊവിഡ് 19ന് പ്രതിരോധ വാക്‌സിന്‍ പുറത്തിറങ്ങുമെന്ന് വാക്‌സിന്‍ ഗവേഷണരംഗത്തെ ഇന്ത്യയിലെ പ്രമുഖ സ്ഥാപനമായ പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. ഓക്‌സ്‌ഫോഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന ഗവേഷണ ഫലമായാണ് ഒക്ടോബറില്‍ പ്രതിരോധ വാക്‌സിന്‍ പുറത്തിറങ്ങുന്നതെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പുരുഷോത്തമന്‍ നമ്പ്യാര്‍ മാധ്യമങ്ങളോട് പറഞ്ഞു.
അഞ്ച് തരത്തിലുള്ള വാക്‌സിനുകളാണ് തയ്യാറാക്കുന്നതെന്നും ഇതില്‍ രണ്ടെണ്ണം മനുഷ്യരില്‍ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ടെന്നും പുരുഷോത്തമന്‍ നമ്പ്യാര്‍ പറയുന്നു. സര്‍ക്കാര്‍ അനുമതി കിട്ടുകയാണെങ്കില്‍ ഒക്ടോബറോടെ കൂടി അമ്പത് മുതല്‍ അറുപത് ലക്ഷം വരെ വാക്‌സിന്‍ നിര്‍മ്മിക്കാമെന്നാണ് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പറയുന്നത്.
സാധാരണ ഒരു വാക്‌സിന്‍ നിര്‍മ്മിച്ച് വിപണിയിലെത്താന്‍ ആറ് മുതല്‍ ഏഴ് വര്‍ഷം വരെ വേണ്ടി വരാറുണ്ട് ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റുയമായുള്ള സഹകരണം കൊണ്ടാണ് ഇത്ര പെട്ടന്ന് വാക്‌സിന്‍ നിര്‍മ്മിക്കാനായതെന്നും പുരുഷോത്തമന്‍ നമ്പ്യാര്‍ പറഞ്ഞു.

Post a Comment

0 Comments