ദില്ലി: കൊവിഡ് കണക്കില്‍ പകച്ച് രാജ്യം. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. പുതിയ കേസുകളുടെ എണ്ണത്തിലും മരണസംഖ്യയിലും ഇത് വരെയുള്ള എറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനവാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രേഖപ്പെടുത്തിയത്. 45,720 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍. മരണ സംഖ്യ 1000 കടന്നു. 1129 പേര് കൂടി കൊവിഡ് ബാധിച്ച് മരിച്ചുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്ക്. 12,38,635 പേര്‍ക്ക് ഇത് വരെ രോഗം സ്ഥീരികരിച്ചു. രാജ്യത്ത് ആകെ മരണം 29,861.
7,82,606 പേര് ഇത് വരെ രോഗമുക്തി നേടി. നിലവില്‍ രാജ്യത്ത് ചികിത്സയിലുള്ളത് 4,26,167 പേരാണ്.
മഹാരാഷ്ട്ര, ആന്ധപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. പ്രതിദിന രോഗബാധ മഹാരാഷ്ട്രയില്‍ പതിനായിരവും ആന്ധ്രപ്രദേശില്‍ ആറായിരവും തമിഴ്നാട്ടില്‍ അയ്യായിരവും കടന്നു. ആകെ രോഗികള്‍ എഴുപത്തിഅയ്യായിരം കടന്ന കര്‍ണ്ണാടകത്തില്‍ മരണം ആയിരത്തിഅഞ്ഞൂറ് പിന്നിട്ടു. ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ രണ്ടായിരത്തിലേറെ കേസുകളാണ് തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുന്നത്.
കേരളത്തോടൊപ്പം ഒഡീഷയിലും ഇന്നലെ പ്രതിദിന രോഗികബാധിതരുടെ എണ്ണം ആയിരം കടന്നിരുന്നു. ഇതോടെ പ്രതിദിനം ആയിരത്തിന് മുകളില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടെ എണ്ണം പതിമൂന്നായി. രോഗബാധിതര്‍ കുത്തനെ ഉയരുമ്പോഴും സാമൂഹിക വ്യാപനമില്ലെന്നാണ് കേന്ദ്ര നിലപാട്.
ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 15,363,843 ആയി ഉയര്‍ന്നു. 629,288 മരണം. 9,340,927 പേര് രോഗമുക്തി നേടി. 24 മണിക്കൂറിനിടെ 278,625 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയാണ് രോഗബാധിതരുടെ എണ്ണത്തിലും മരണസംഖ്യയിലും ഒന്നാമത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം 4,099,884 ആണ്. 24 മണിക്കൂറിനിടെ 71,315 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ആകെ മരണം 146,136 ആയി.
ബ്രസീലിലും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ആകെ രോഗബാധിതരുടെ എണ്ണം 2,231,871. പുതിയ 65,339 കേസുകളും 82,890 മരണങ്ങളുമുണ്ടായി. ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 1,239,684 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 45,599 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 29,890 ആയി. 784,266 പേര് രോഗമുക്തി നേടി.
0 Comments