യുവാവിനെ അക്രമിച്ച 10 പേര്‍ക്കെതിരെ കേസ്


കാഞ്ഞങ്ങാട്: വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന യുവാവിനെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഇരുമ്പുവടികൊണ്ടും കത്തിവാള്‍കൊണ്ടും അക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍എട്ടുപേര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ബല്ലാകടപ്പുറത്തെ മുഹമ്മദ് ത്വാഹ, അജ്മല്‍ പി.കെ, മിഗ്ദാദ്, അമീന്‍ മുഹമ്മദ്, അജ്മല്‍ മുഹമ്മദ്, സവാദ്, റാസിഖ്, തുടങ്ങി കണ്ടാലറിയുന്ന മറ്റൊരാള്‍ എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. കഴിഞ്ഞദിവസം രാത്രി 9.30 ഓടെ വീട്ടിലേക്ക് പോവുകയായിരുന്ന അമലിനെ അജാനൂര്‍ കടപ്പുറത്തെ സ്വാതി സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍വെച്ച് പ്രതികള്‍ തടഞ്ഞുനിര്‍ത്തി ഇരുമ്പുറാഡുകൊണ്ട് വലതുകാല്‍മുട്ടിനും അടിച്ച് പരിക്കേല്‍പ്പിക്കുകയും കത്തിവാള്‍വീശിയും കൈകൊണ്ടടിച്ചും പരിക്കേല്‍പ്പിച്ചുവെന്നാണ് കേസ്.
അമലും സുഹൃത്തുക്കളും ബാദുഷ എന്നയാളോട് അജാനൂര്‍ കടപ്പുറത്തെ കുട്ടികളോട് മോശമായി പെരുമാറാന്‍ നോക്കണ്ട എന്ന് പറഞ്ഞതിന്റെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് അമല്‍ പറയുന്നു.

Post a Comment

0 Comments