10 ലക്ഷത്തിന്റെ പുകിയില ഉല്‍പ്പന്നവുമായി കാസര്‍കോടുകാരന്‍ പിടിയില്‍


മലപ്പുറം: 10 ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളുമായി 3 പേര്‍ മലപ്പുറം മങ്കട പോലീസിന്റെ പിടിയിലായി. ഇതില്‍ ഒരാള്‍ കാസര്‍കോട് സ്വദേശിയാണ്. കാസര്‍കോട് ആദൂരിലെ ബദറുദ്ദീന്‍ (30), മംഗലാപുരം സ്വദേശി ഷംസുദ്ദീന്‍ (25), വയനാട് സ്വദേശി നസീര്‍ എന്നിവരാണ് പിടിയിലായത്. സംഘം സഞ്ചരിച്ച കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. 9000 പാക്കറ്റ് നിരോധിച്ച പുകയില ഉല്‍പ്പന്നങ്ങളാണ് കാറില്‍ കടത്തുന്നതിനിടെ പിടികൂടിയത്.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് ആഡംബര കാറുകളിലും മറ്റും ഒളിപ്പിച്ച് വന്‍തോതില്‍ നിരോധിച്ച ലഹരിയുത്പന്നങ്ങള്‍ കേരളത്തിലെത്തിക്കുന്നതായി മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുല്‍ കരീമിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ എ.എസ്.പി ഹേമലതയുടെ നേതൃത്വത്തില്‍ മങ്കട സി.ഐ സി. എന്‍.സുകുമാരന്‍, എസ് ഐ ബി. പ്രദീപ്കുമാര്‍ എന്നിവരടങ്ങുന്ന സംഘം തിരൂര്‍ക്കാട്ട് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.
പായ്ക്കറ്റിന് 50 രൂപ നിരക്കില്‍ മംഗലാപുരത്തു നിന്നും വാങ്ങി മൂന്നിരട്ടിവിലയ്ക്ക് ജില്ലയിലെ ചെറുകിട വില്‍പ്പനക്കാര്‍ക്ക് നല്‍കുകയായിരുന്നു.

Post a Comment

0 Comments