അമ്പലത്തറ സ്റ്റേഷനില്‍ ഏട്ടന്‍ എസ്.ഐ, അനിയന്‍ പോലീസ്, ജയിലില്‍ മറ്റൊരാള്‍ വാര്‍ഡനും


കാഞ്ഞങ്ങാട്: ഏട്ടന്‍ എസ്.ഐ അനുജന്‍ സിവില്‍ പോലീസ് ഓഫീസര്‍ ഇരുവരും ഒരേ പോലീസ്റ്റേഷന്‍ ജോലി. മടിക്കൈ ബങ്കളം സ്വദേശികളായ എസ്.ഐ വി.മാധവനും അനുജന്‍ വി.പ്രകാശനുമാണ് ഈ അപൂര്‍വ നിയോഗം ലഭിച്ചത്.
നേരത്തെ ഹൊസ്ദുര്‍ഗില്‍ സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ ജോലിയിലിരിക്കെയാണ് മാധവന് പ്രോമോഷനിലൂടെ എസ്.ഐ നിയമനം ലഭിച്ചത്. രണ്ടാമത്തെ നിയമനം അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ ലഭിച്ചു.
ഇതിനിടെയാണ് അനുജന്‍ പ്രകാശന്‍ സായുധ സേനയിലെ സേവന കാലാവധി പൂര്‍ത്തിയാക്കി ലോക്കല്‍ പോലീസിലെത്തിയത്. പ്രകാശന് ഒരു നിയോഗം പോലെ ജ്യേഷ്ഠന്‍ എസ് .ഐയായി ജോലി ചെയ്യുന്ന അമ്പലത്തറ പോലീസ് സ്റ്റേഷന്‍ തന്നെ നിയമനം ലഭിച്ചു. മറ്റൊരു സഹോദരന്‍ വി.രാജീവന്‍ കാക്കിയുടുപ്പുകാരനാണ്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഹെഡ് വാര്‍ഡനാണ് രാജീവന്‍. മറ്റ് സഹോദരങ്ങളായ ബാലകൃഷ്ണന്‍ അരുണാചല്‍ പ്രദേശില്‍ അധ്യാപകനാണ്. സഹോദരി സൗമിനി. ബങ്കളം പള്ളത്തുവയലിലെ കുഞ്ഞിക്കണ്ണന്റെയും കുമ്പയുടെ മക്കളാണിവര്‍.

Post a Comment

0 Comments