കരിന്തളം: അടുപ്പ് കത്തിക്കുന്നതിനിടയില്‍ തീപ്പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന ബിരുദവിദ്യാര്‍ത്ഥിനി മരണപ്പെട്ടു.
കരിന്തളം കൊല്ലമ്പാറ പയ്യംകുളത്തെ ഗള്‍ഫുകാരനായ ഭാസ്ക്കരന്‍-തങ്കമണി ദമ്പതികളുടെ മകള്‍ അശ്വതി (19) ആണ് ഇന്ന് പുലര്‍ച്ചെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെട്ടത്. കാഞ്ഞങ്ങാട് യൂണിവേഴ്സല്‍ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയാണ് അശ്വതി. കഴിഞ്ഞ തിങ്കളാഴ്ച പാചകം ചെയ്യാനായി വീടിന് പുറത്തുള്ള അടുപ്പില്‍ തീകത്തിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഓലചൂട്ടില് മണ്ണെണ്ണ പകര്‍ന്ന് അടുപ്പില്‍ തീകത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അശ്വതിയുടെ ദേഹത്തേക്ക് തീ ആളിപടരുകയായിരുന്നു. വസ്ത്രത്തില്‍ തീപിടിച്ച വെപ്രാളത്തില്‍ അടുത്തവീട്ടിലേക്ക് ഓടിയപ്പോള്‍ വസ്ത്രത്തില്‍ തീ ആളിപടരുകയായിരുന്നു. ഉടന്‍ തേജസ്വിനി സഹകരണ ആശുപത്രിയിലും പിന്നീട് ജില്ലാ ആശുപത്രിയിലേക്കും കൊണ്ടുപോയെങ്കിലും നില ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ദേഹമാസകലം പൊള്ളലേറ്റിരുന്നുവെങ്കിലും മുഖത്ത് പൊള്ളലേല്‍ക്കാത്തതിനാല്‍ കഴിഞ്ഞിവസം വരെ സന്ദര്‍ശകരോട് അശ്വതി സംസാരിച്ചിരുന്നു. ചികിത്സഫലിക്കുമെന്ന പ്രതീക്ഷയ്ക്കിടയിലാണ് ഇന്ന് പുലര്‍ച്ചെ കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് അശ്വതി മരണപ്പെട്ടത്. അപകടം സംഭവിക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായില്ല. വിദ്യാര്‍ത്ഥി-യുവജന സംഘടനകളില്‍ സജീവപ്രവര്‍ത്തകയായിരുന്നു അശ്വതി. അമ്മ തങ്കമണി തൊഴിലുറപ്പ് തൊഴിലാളിയാണ്. സഹോദരങ്ങള്‍: പ്രജിന, പ്രജീഷ് (എറണാകുളം സ്പോര്‍ട്സ് സ്കൂള്‍ വിദ്യാര്‍ത്ഥി). കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹം കൊല്ലമ്പാറയിലെ പൊതുശ്മശാനത്തില്‍ സംസ്ക്കരിക്കും.
0 Comments