ഓട്ടോറിക്ഷകള്‍ക്ക് ട്രാന്‍സ്പാരന്റ് കര്‍ട്ടനുകള്‍ നല്‍കി


കാഞ്ഞങ്ങാട്: സാമൂഹിക അകലം നിലനിര്‍ത്തി കോവിഡ് വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ കാഞ്ഞങ്ങാട്ട് സര്‍വ്വീസ് നടത്തുന്ന ഓട്ടോ റിക്ഷകള്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് മന്‍സൂര്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ട്രാന്‍സ്പാരന്റ് കര്‍ട്ടനുകള്‍ വിതരണം ചെയ്തു.
മന്‍സൂര്‍ ഹോസ്പിറ്റലില്‍ നടന്ന ചടങ്ങ് ഹോസ്പിറ്റല്‍ ചെയര്‍മാന്‍ സി. കുഞ്ഞാമദ് പാലക്കി ഉദ്ഘാടനം ചെയ്തു.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ടി. വൈകുണ്ഠന്‍, പി.വി.രതീഷ്. എ എം വി ഐ മാരായ എം വി പ്രഭാകരന്‍, കെ വി ഗണേശന്‍, മോട്ടോര്‍ വാഹന വകുപ്പ് ഡ്രൈവര്‍ മനോജ് കുമാര്‍, ഷംസുദ്ദീന്‍ പാലക്കി, ഖാലിദ് സി പാലക്കി, ഓട്ടോ ഡ്രൈവര്‍ കൃഷ്ണന്‍, മറ്റു ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment

0 Comments