പീഡനം മടുത്ത് പോലീസുകാര്‍ ഫോളോവേഴ്‌സ് ജോലിക്ക്


നീലേശ്വരം: അമിത ജോലിഭാരവും മാനസീക സംഘര്‍ഷവും മൂലം പോലീസുകാര്‍ മറ്റു ജോലികളിലേക്ക് മാറുന്നു. സംസ്ഥാനത്ത് നൂറോളം പോലീസുകാരാണ് ക്യാമ്പ് ഫോളോവേഴ്‌സ് തസ്തികകളിലേക്ക് മാറ്റംകിട്ടാന്‍ ശ്രമം തുടങ്ങിയത്.
ടെക്‌നിക്കല്‍ തസ്തികകളായ ബ്യൂഗ്ലര്‍, ഡ്രമ്മര്‍ തുടങ്ങിയ തസ്തികകളിലും മരപണി, കൊല്ലന്‍, ടൈലര്‍, പെയിന്റര്‍, ക്ലീനര്‍ തുടങ്ങി ക്യാമ്പ് ഫോളോവേഴ്‌സ് ചെയ്തിരുന്ന ജോലികളിലേക്കാണ് പലരും ഇതിനകം സ്ഥലംമാറ്റം വാങ്ങിക്കഴിഞ്ഞു. കാസര്‍കോട് നിലയില്‍ നിന്നും പന്ത്രണ്ടിലേറെ പേര്‍ ഇങ്ങനെ സ്ഥലംമാറ്റം നേടി.
സാധാ പോലീസുകാരുടെ ശമ്പളം കിട്ടുമെന്നതിനു പുറമെ കാര്യമായ ജോലികള്‍ ചെയ്യേണ്ടതില്ല എന്നതാണ് ഇതുകൊണ്ടുള്ള മെച്ചം.
പോലീസ് സേനയിലെ ടെക്‌നിക്കല്‍ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ അപേക്ഷ ക്ഷണിച്ചതിനെ തുടര്‍ന്ന് നിരവധി പോലീസുകാര്‍ അപേക്ഷ നല്‍കി.
ജോലിഭാരവും, മേലുദ്യോഗസ്ഥരുടെ പീഡനവും കാരണം സി.പി.ഒ തസ്തികകളിലുള്ളവരാണ് ക്യാമ്പ് ഫോളോവേഴ്‌സ് എന്ന പേരിലുള്ള തരംതാഴ്ത്തിയ തസ്തികയിലേക്ക് മാറിയത്.
മൂന്നുവര്‍ഷത്തേക്കാണ് ഡെപ്യൂട്ടേഷനിലുള്ള നിയമനം. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള സി.പി.ഒ.മാര്‍ കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ള തസ്തികകളിലാണ് സ്വയം മാറ്റം വാങ്ങിച്ചത്. കേരള പോലീസിലെ ജോലിഭാരവും പീഡനവുമാണ് ഇതിന് കാരണം.

Post a Comment

0 Comments