ഏഴ് വയസുകാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായിതളിപ്പറമ്പ്: ഏഴ് വയസുകാരന്‍ ക്രൂരമായ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായതായി പരാതി. എന്നാല്‍ പോലീസില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ തയ്യാറായില്ലെന്ന് കുട്ടിയുടെ വീട്ടുകാര്‍ ആരോപിക്കുന്നു. എന്നാല്‍ കുട്ടിയുടെ മൊഴിയില്‍ പീഡനം സംബന്ധിച്ച വ്യക്തതയില്ലെന്നാണ് പോലീസിന്റെ നിലപാട്.
കഴിഞ്ഞദിവസം ഉച്ചയോടെയാണ് ഏഴ് വയസുകാരന്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഇവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിന് സമീപത്തെ തമിഴ്‌നാട് സ്വദേശിയാണ് പീഡനം നടത്തിയതെന്നും ഇവര്‍ പറയുന്നു. വീട്ടില്‍ നിന്നും പുറത്തേക്ക് കളിക്കാന്‍പോയ മകന്‍ തിരികെ വന്നപ്പോള്‍ വസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നു. തുടര്‍ന്ന് കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് തമിഴ്‌നാട് സ്വദേശി പീഡനത്തനിരയാക്കിയ വിവരം പുറത്തുപറഞ്ഞതെന്ന് മാതാവ് പറയുന്നു. തുടര്‍ന്ന് വിവരം സമീപവാസികളെ വിവരം അറിയിക്കുകയായിരുന്നു.
പിന്നീട് നാട്ടുകാര്‍ തമിഴ്‌നാട് സ്വദേശിയെ താമസസ്ഥലത്തുനിന്നും പിടികൂടി തളിപ്പറമ്പ് പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ തയ്യാറായില്ലെന്നുമാത്രമല്ല രാത്രി തന്നെ വിട്ടയക്കുകയും ചെയ്തുവെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിക്കുന്നു. കുട്ടിതന്നെ നേരിട്ട് പീഡനവിവരം പോലീസിനോട് വെളിപ്പെടുത്തിയിട്ടും കേസെടുക്കാത്ത നിലപാടിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് ഉള്‍പ്പെടെ പരാതി നല്‍കാനാണ് കുടുംബത്തിന്റെ തീരുമാനം.

Post a Comment

0 Comments